ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 31, 2010

മക്കാ മസ്ജിദ് സ്‌ഫോടനം: പ്രതിഷേധകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചേക്കും

ഹൈദരാബാദ്: മുസ്‌ലിം പ്രതിഷേധക്കാര്‍ക്കെതിരെ ഹൈദരാബാദിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ചുമത്തിയ കേസുകള്‍ ആന്ധ്രാ സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണാവശ്യമുയര്‍ത്തി പോരാടിയവര്‍ക്കെതിരെ ചുമത്തിയ 1667 കേസുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇത്. 2007ല്‍ മക്കാ മസ്ജിദിലുണ്ടായ സ്‌ഫോടനത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വിശ്വസീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മക്കാ മസ്ജിദ് സ്‌ഫോടനം മുസ്‌ലിം ചെറുപ്പക്കാര്‍ ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു ആദ്യം ഭരണകൂടത്തിന്റെ നിഗമനം. എന്നാല്‍, സി.ബി.ഐ. അന്വേഷണത്തില്‍ സ്‌ഫോടനം ഹിന്ദുത്വ തീവ്രാദി സംഘടനകള്‍ ആസൂത്രണം ചെയ്തതായിരുന്നു എന്നു തെളിഞ്ഞു. സംഭവത്തില്‍ പ്രതികളായി മുസ്‌ലിംകളെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്.മുസ്‌ലിം പ്രതിഷേധകര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ