അതേസമയം, പ്രോസിക്യൂഷന്‍ ഇതുവരെ തടസവാദം സമര്‍പ്പിച്ചിട്ടില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം ജനുവരി 15ന് അവസാനിച്ചിരുന്നു. ഇതിനുശേഷവും കേസ് പരിഗണനക്ക് വരാതിരുന്നതിനാല്‍ വെള്ളിയാഴ്ച മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മെമ്മോ ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച പരിഗണനക്ക് വെച്ചത്.
തടസ്സവാദം സമര്‍പ്പിക്കാന്‍ ഇത് അവസാനത്തെ തവണയാണ് സമയം അനുവദിക്കുന്നതെന്നും ഇനി സമയം ചോദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയാണ് ജനുവരി അഞ്ചിന് ജസ്റ്റിസ് വി. ജഗന്നാഥന്‍ കേസ് മാറ്റിവെച്ചത്. ഡിസംബര്‍ 13നാണ് മഅ്ദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ