ಸೋಮವಾರ, ಜನವರಿ 10, 2011

ബിനായക് സെന്നിനെ വിട്ടയക്കുക; മനുഷ്യാവകാശ കൂട്ടായ്മ

free binayak
കോഴിക്കോട് : ഛത്തിസ്ഗഢില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍ ദേശീയ ഉപാധ്യക്ഷനുമായ ഡോ. ബിനായക് സെന്നിനെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എന്‍.സി.എച്ച്.ആര്‍.ഒ) മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിക്കും. ജനുവരി 11ന് വൈകീട്ട് നാല് മണിക്ക് ചേരുന്ന കൂട്ടായ്മയില്‍ തമിഴ്്‌നാട് പി. യു. സി.എല്‍ പ്രവര്‍ത്തകന്‍  എസ് ബാലമുരുകന്‍ ഒപ്പു ശേഖരണം ഉദ്ഘാടനം ചെയ്യും. കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, എ വാസു, എം എസ് ജയപ്രകാശ്, പി കോയ, സാബി ജോസഫ്, എന്‍ പി ചെക്കുട്ടി, സിവിക് ചന്ദ്രന്‍, ജമാല്‍ കൊച്ചങ്ങാടി, കെ എച്ച് നാസര്‍, ടി ജി ജേക്കബ്, ടോമി മാത്യു, പി എ എം ഹനീഫ്, കബിത മുഖോപാധ്യായ, പ്രഭാകരന്‍, കെ എസ് സുദീപ്, കെ പി മുഹമ്മദ് ശരീഫ്, സവാദ് റഹ്്മാന്‍, എന്‍ എം സിദ്ദീഖ്, റനി ഐലിന്‍, കെ പി ഒ റഹ്്മത്തുല്ല, മോയിന്‍ ബാപ്പു, സന്ദീപ് കരിയന്‍, നൗഫല്‍ എം.ആര്‍.ഡബ്ല്യു
പങ്കെടുക്കും. തുടര്‍ന്ന് ടി ജി അജയ് സംവിധാനം ചെയ്ത അന്‍ജാം  എന്ന ഡോക്യുമെന്ററി സിനിമ പ്രദര്‍ശിപ്പിക്കും.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ