ಸೋಮವಾರ, ಜನವರಿ 10, 2011

ആര്‍.എസ്.എസിനെ നിരോധിക്കാന്‍ അടിയന്തര നടപടി വേണം: ഐ.എസ്.എം പ്രതിനിധി സമ്മേളനം

തിരൂര്‍: രാജ്യത്ത് ഈയിടെ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസും മറ്റു സംഘപരിവാര ഭീകരസംഘടനകളുമാണെന്ന് വ്യക്തമാക്കപ്പെട്ട സഹചര്യത്തില്‍ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഭ്യന്തര സുരക്ഷിതത്വത്തിന് ആര്‍.എസ്.എസ് കടുത്ത ഭീഷണിയാണെന്നു ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ മടിക്കുന്നത് നീതീകരിക്കാവതല്ലെന്ന് സമ്മേളനം വ്യക്തമാക്കി. ഭീകരാക്രമണങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലിലടയ്ക്കപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ഉടന്‍ വിട്ടയക്കണം. അവരുടെ കഷ്ടനഷ്ടങ്ങള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണം. സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ആയുധപരിശീലനവും സായുധ പരേഡുകളും ഏതുവിഭാഗത്തിന്റേതായാലും നിരോധിക്കണം. ആര്‍.എസ്.എസ് അടക്കമുള്ള സംഘപരിവാര സംഘടനകളുടെ രാഷ്ട്രീയ മുഖംമൂടിയാണ് ബി.ജെ.പി എന്നിരിക്കെ, ഭീകരതയ്‌ക്കെതിരില്‍ സംസാരിക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് അവകാശമില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ബാലകൃഷ്ണനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ജുഡീഷ്യറിയില്‍ അവശേഷിക്കുന്ന വിശ്വാസ്യതയും ഇല്ലാതാവുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന നടപടിയാണ് കെ കെ ഷാഹിനയ്‌ക്കെതിരേയുള്ള കര്‍ണാടക പോലിസിന്റെ നടപടിയെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മനുഷ്യവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന മാധ്യമ-സാമൂഹിക പ്രവര്‍ത്തകരെ തുറുങ്കിലടയ്ക്കാന്‍ ഭരണകൂട ഭീകരത പസ്യമായി രംഗത്തിറങ്ങിയിട്ടും മാധ്യമ പ്രവര്‍ത്തകരുടെ സംഘശക്തി നിസ്സംഗത തുടരുന്നത് അപലപനീയമാണെന്നും ഐ.എസ്.എം അഭിപ്രായപ്പെട്ടു. ആരാധ്യനേകന്‍ അനശ്വര ശാന്തി എന്ന ആദര്‍ശ ക്യാംപയിന്റെ ഭാഗമായി തിരൂരില്‍ നടന്ന ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്്മാന്‍ കിനാലൂര്‍ അധ്യക്ഷതവഹിച്ചു. കെ.എന്‍.എം മലപ്പുറം ജില്ലാ പ്രസിഡന്റ് യു പി അബ്ദുറഹിമാന്‍ മൗലവി, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, വി സൈതലവി, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, കെ അഹമ്മദ് കുട്ടി എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന ഭാരവാഹികളായ ഐ പി അബ്ദുസ്സലാം, യു പി യഹിയാഖാന്‍, സുഹൈല്‍ സാബിര്‍, ജാഫര്‍ വാണിമേല്‍, മന്‍സൂറലി ചെമ്മാട്, ഷുക്കൂര്‍ കോണിക്കര്‍, നുറൂദ്ദിന്‍ എടവണ്ണ, ഫൈസല്‍ ഈയ്യക്കാട്, ഒ ഫൈസല്‍, കെ പി അബ്ദുല്‍ വഹാബ്, ഇബ്രാഹിം രണ്ടത്താണി സംസാരിച്ചു. 

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ