ಸೋಮವಾರ, ಜನವರಿ 10, 2011

ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: പോപുലര്‍ ഫ്രണ്ട്

Homeബാംഗ്ലൂര്‍: സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ ശക്തി സ്രോതസ്സായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിന്റെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്്ദുല്‍ റഹ്്മാന്‍ അന്വേഷണ ഏജന്‍സികളോടാവശ്യപ്പെട്ടു.
മലേഗാവ്, മക്കാ മസ്്ജിദ്, അജ്്മീര്‍, സംജോത എക്‌സ്പ്രസ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിന് പങ്കുണ്ടെന്നതിന്റെ മതിയായ തെളിവാണ് അസിമാനന്ദയുടെ വെളിപ്പെടുത്തല്‍. രാജ്യത്തൊട്ടാകെ സ്‌ഫോടനങ്ങള്‍ നടത്തുന്നതിന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം പ്രത്യേക സംഘത്തെ നിയോഗിക്കുകയും അത് നടപ്പാക്കുന്നതിനുള്ള ചുമതല സംഘടനയുടെ ദേശീയ സമിതി അംഗം ഇന്ദ്രേഷ് കുമാറിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത ഞെട്ടിക്കുന്നതാണ്. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ ഇതുവരെ അയാളെ അറസ്റ്റ് ചെയ്യാനോ ദേശവിരുദ്ധ ഗൂഡാലോചനയില്‍ മറ്റ് ആര്‍.എസ്.എസ് നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാനോ തയ്യാറാവുന്നില്ലെന്നത് ആശ്ചര്യകരമാണ്.
1992ന് ശേഷമുള്ള മുഴുവന്‍ സ്‌ഫോടനങ്ങളിലുമുള്ള ആര്‍.എസ്.എസിന്റെ പങ്ക് കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് തയ്യാറാവണമെന്ന് അബ്്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോപുലര്‍ ഫ്രണ്ട് ഇക്കാര്യം ആവശ്യപ്പെട്ടുവരികയാണ്. പുതിയ വെളിപ്പെടുത്തലുകളുണ്ടായിട്ടും ഭീകരാക്രമണങ്ങളില്‍ ഉത്തരവാദിത്തമാരോപിച്ച് ജയിലിലടച്ച നിരപരാധികളെ മോചിപ്പിക്കാനോ അവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനോ തയ്യാറാവുന്നില്ലെന്നത് ഖേദകരമാണ്.
നിരപരാധികളായ മുസ്്‌ലിം ചെറുപ്പക്കാരെ ലക്ഷ്യമിടുന്നതിന് പകരം സ്‌ഫോടനങ്ങളിലെ യഥാര്‍ത്ഥ പ്രതികള്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായിരുന്നെങ്കില്‍ നൂറുകണക്കിന് ജീവനുകള്‍ ഹോമിക്കപ്പെട്ട നിരവധി ഭീകരാക്രമണങ്ങളില്‍ നിന്ന് രാജ്യം രക്ഷപ്പെടുമായിരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെയും സമൂഹത്തിന്റെയും താല്‍പര്യം മാനിച്ച് ആര്‍.എസ്.എസ് ശാഖകളും താഴേത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെയുള്ള അവരുടെ പരിപാടികളും ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ