മഞ്ചേരി: മലബാറില്‍ നിന്നു വീണ്ടുമൊരു യാത്രാസംഘം പുറപ്പെടാനൊരുങ്ങുകയാണെന്ന് മില്ലി കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന അബ്ദുല്ല മുഗീസി പറഞ്ഞു. ‘വെറുപ്പിനെ തകര്‍ക്കൂ, രാജ്യം പണിയൂ’ എന്ന പ്രമേയത്തില്‍ മഞ്ചേരിയില്‍ നടന്ന ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ 14ാം ദേശീയ ജനറല്‍ കണ്‍വന്‍ഷന്റെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങ ള്‍ക്ക് ക്രിയാത്മക പരിഹാരം കണ്ടെത്താന്‍ ആര്‍ജവമുള്ള ഒരു ജനതയുടെ പിന്‍ബലം മില്ലി കൗണ്‍സില്‍ നേടിക്കഴിഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലബാറിലൂടെയാണ് ഇസ്‌ലാം ഇന്ത്യാരാജ്യത്തു കടന്നുവന്നത്. അതേ തീരപ്രദേശത്തു നിന്നു തന്നെയാണ് പുതിയ യാത്രാസംഘം പുറപ്പെടുന്നത്്. യുവാക്കളും വയോധികരും ആ പ്രവാഹത്തിലെ കണ്ണികളാവണം. ലക്ഷ്യം പൂര്‍ത്തിയാക്കും വരെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ പൊതുവേദിയായ മില്ലി കൗണ്‍സില്‍ ഈ പരിശ്രമത്തിനു നായകത്വം വഹിക്കും. രാജ്യത്തു നിന്ന് വൈരം തകര്‍ത്തെറിയാന്‍ യാത്രപുറപ്പെടുന്ന ഈ സംഘം ചരിത്രത്തില്‍ ഇടംനേടും. അസ്തിത്വം പണയപ്പെടുത്താതെ അല്ലാഹുവിന്റെ മതത്തെ മുറുകെപ്പിടിക്കുന്ന വിഭാഗമാണ് വിജയികള്‍. അല്ലാഹു അവരുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും- മൗലാന മുഗീസി പറഞ്ഞു.
പശ്ചാത്തല വൈവിധ്യങ്ങളുള്ള സംഘടനകള്‍ക്കിടയിലും വ്യത്യസ്ത വീക്ഷണക്കാരായ വ്യക്തിത്വങ്ങള്‍ക്കിടയിലും ഏകതയുടെ സന്ദേശം പകര്‍ന്നാണു രണ്ടു ദിവ സത്തെ സമ്മേളനം നടന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സമ്മേളന നഗരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മില്ലി കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ അബ്ദുല്ല മുഗീസി മീറ ത്ത് അധ്യക്ഷത വഹിച്ചു. മില്ലി കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം, സ്ഥാപകാംഗവും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ ഇ അബൂബക്കര്‍, വൈസ് പ്രസിഡന്റ് മൗലാനാ യാസീന്‍ ഉസ്മാനി ബദായൂന്‍, പോപുലര്‍ ഫ്രണ്ട് ചെയര്‍മാനും മില്ലി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവുമായ ഇ എം അബ്ദുറഹ്മാന്‍, അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി, എക്‌സിക്യൂട്ടീവ് അംഗവും ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പ്രഫ. മുഹമ്മദ് സുലൈമാന്‍, സംസ്ഥാന പ്രസിഡന്റ് ഡോ. സഈദ് മരക്കാര്‍, ഖജാഞ്ചി ഡോ. കെ എം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മൗലാന മുസ്തഫ റിഫാഇ, മൗലാന ഇനായത്തുല്ല, ദേശീയ ഖജാഞ്ചി മൗജിഖാന്‍, എസ്. ഡി. പി.ഐ ദേശീയ സെക്രട്ടറി മുഹമ്മദ് ഉമര്‍ഖാന്‍, മില്ലി കൗണ്‍സില്‍ സംസ്ഥാന പ്രസി ഡന്റ് ഡോ. സഈദ് മരക്കാര്‍, ദേശീയസമിതി അംഗം മൗലാനാ യാസീന്‍ ഉസ്മാനി ബദായൂന്‍ സംസാരിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നയനിലപാടുകളെ സംബന്ധിച്ച് വിവിധ സെഷനുകളില്‍ ചര്‍ച്ച നടന്നു. 14 പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 130ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ മുസ്്‌ലിംകളുടെ പ്രാതിനിധ്യം വിളിച്ചോതുന്നതായിരുന്നു പ്രതിനിധികളുടെ സാന്നിധ്യം. പൊതുസമ്മേളനാനന്തരം വൈകീട്ട് 6 മണിക്ക് മാപ്പിളകലകളുടെ സാംസ്‌കാരിക പ്രകടനം അരങ്ങേറി. ಕ್ರಪೆ : kasragod ವಾರ್ತೆ
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ