ಮಾನವೀಯತೆಯ ವಿಜಯಕ್ಕಾಗಿ ನಾವೆಲ್ಲ ಹಾರೈಸೋಣ http://musthaqbil.blogspot.com
ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 10, 2010
ബാബരി: പോപുലര്‍ ഫ്രണ്ട് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തി. 'ബാബരി മസ്ജിദ് നീതിതേടുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് നടത്തുന്ന, രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കള്‍ ധര്‍ണയെ അഭിസംബോധന ചെയ്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും കേസിലെ ഹൈക്കോടതി വിധിയും രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ കളങ്കമാണെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു. മസ്ജിദ് ധ്വംസനത്തെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേയും പ്രതിഷേധമുയര്‍ന്നു. വസ്തുതകള്‍ അവഗണിച്ചുകൊണ്ടുള്ള വിധി തിരുത്തിക്കിട്ടുന്നതിനായി രാജ്യം കാത്തിരിക്കുകയാണെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി കെ എം ശരീഫ് അഭിപ്രായപ്പെട്ടു.ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ പ്രതിനിധി ഹാഫിസ് അന്‍സാര്‍, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഹാഫിസ് മന്‍സൂര്‍, സ്റ്റേറ്റ് കണ്‍വീനര്‍ റാഷിദ് അഗ്‌വാന്‍, ദേശീയ വൈസ് പ്രസിഡന്റ് സാജിദ് സിദ്ദീഖി, മുഹമ്മദ് ഷബാബ്, മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രതിനിധി ഡോ. അന്‍വാറുല്‍ ഇസ്‌ലാം, മുസ്‌ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് തസ്‌ലീം റഹ്മാനി, മുസ്‌ലിം ഇസ്‌ലാഹി തഹ്‌രീക് പ്രസിഡന്റ് അബ്ദുല്‍ വഹാബ് ഖില്‍ജി സംസാരിച്ചു.
ಇದಕ್ಕೆ ಸಬ್ಸ್ಕ್ರೈಬ್ ಆಗಿ:
ಕಾಮೆಂಟ್ಗಳನ್ನು ಪೋಸ್ಟ್ ಮಾಡಿ (Atom)
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ