മൂവാറ്റുപുഴ സംഭവത്തിന്റെ മറവില്‍ പോലിസ്- ഇടതുസര്‍ക്കാര്‍ ഭീകരതയ്ക്കും പകപോക്കല്‍ നടപടികള്‍ക്കുമെതിരേ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പീഡിതരുടെ കുടുംബാംഗങ്ങള്‍ നടത്തിയ എറണാകുളം കലക്ടറേറ്റ് ധര്‍ണ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യുന്നുhttp://musthaqbil.blogspot.com/കൊച്ചി: മൂവാറ്റുപുഴ സംഭവത്തിന്റെ മറവില്‍ പോലിസ്‌സേനയില്‍പ്പോലും വര്‍ഗീയധ്രുവീകരണത്തിനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം.മുസ്‌ലിമാണെന്നതിന്റെ പേരില്‍ ഈ കേസിലെ അന്വേഷണസംഘാംഗത്തെപ്പോലും സംശയിച്ചതില്‍ സാക്ഷരകേരളം ലജ്ജിക്കേണ്ടിയിരിക്കുന്നു. വളാഞ്ചേരിയിലുള്ള പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ അവിടത്തെ എസ്.ഐയെയും സി.ഐയെയും ഒഴിവാക്കി മറ്റൊരുദ്യോഗസ്ഥനെ ഏര്‍പ്പാടുചെയ്തു. മുസ്‌ലിംകളായതിനാല്‍ ഇവരെ ഒഴിവാക്കുകയായിരുന്നു.മൂവാറ്റുപുഴ സംഭവത്തിന്റെ മറവിലുള്ള പോലിസ്-ഇടതുസര്‍ക്കാര്‍ ഭീകരതയ്ക്കും പകപോക്കല്‍ നടപടികള്‍ക്കുമെതിരേ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പീഡിതരുടെ കുടുംബാംഗങ്ങള്‍ നടത്തിയ എറണാകുളം കലക്ടേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസ് പീഡനം തുടര്‍ന്നാല്‍ കേരളം നിശ്ചലമാവുന്ന സമരമുറകളുമായി പോപുലര്‍ ഫ്രണ്ട് മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി പോഞ്ഞാശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി എ മൂസ പല്ലാരിമംഗലം, എന്‍.ഡബ്ല്യു.എഫ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് ടീച്ചര്‍, ജില്ലാ പ്രസിഡന്റ് ഷീബാ സഗീര്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പ്രഫ. എന്‍ എ അനസ്, പോപുലര്‍ ഫ്രണ്ട് എറണാകുളം ഡിവിഷന്‍ പ്രസിഡന്റ് അഫ്‌സല്‍ സംസാരിച്ചു
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ