
നിലമ്പൂര്‍: രണ്ടു ദിവസങ്ങളിലായി നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന എസ്.ഡി.പി.ഐ ഉത്തരമേഖലാ നേതൃക്യാംപ് സമാപിച്ചു. സമാപന സമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ഉപാധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിച്ചു. സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജീര്‍ണതകള്‍ക്കെതിരേ മൂല്യബോധമുള്ള സേവനസന്നദ്ധരെ സൃഷ്ടിക്കലാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം വരുന്ന അധഃസ്ഥിത മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേ ഇരട്ടപൗരത്വ സമീപനം സ്വീകരിക്കുന്ന അധികാരിവര്‍ഗത്തിനെതിരേ ശക്തമായ ജനമുന്നേറ്റമായി ഇതു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത 150ഓളം പ്രതിനിധികളാണ് ക്യാംപില്‍ പങ്കെടുത്തത്. പ്രഫ. പി

കോയ, എം കെ മനോജ്കുമാര്‍, ഡോ. സി എച്ച് അഷ്‌റഫ്, പി അഹ്മദ് ശരീഫ്, ദേശീയ സമിതിയംഗം വി പി നാസറുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറിമാരായ വി ടി ഇഖ്‌റാമുല്‍ഹഖ്, തുളസീധരന്‍ പള്ളിക്കല്‍, യൂസഫ് വയനാട്, സി ജി ഉണ്ണി, നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ കരുളായി സംസാരിച്ചു.
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ