ബാംഗ്ലൂര്‍: 2009 ജൂലൈയില്‍ മൈസൂരിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ അര ലക്ഷം രൂപ പിഴയടക്കാന്‍ കര്‍ണാടക ഹൈക്കോടതി വിധിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരില്‍ നിന്ന് തുക ഈടാക്കാനും കോടതി ഉത്തരവിട്ടു.
മുഹമ്മദ് വസീമും മറ്റ് 164 പോപുലര്‍ ഫ്രണ്ട പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി എസ് പാട്ടീലിന്റെ വിധി. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട തങ്ങള്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
സര്‍ക്കാര്‍ അതിക്രമങ്ങള്‍ക്കെതിരേ 2008 ജൂലൈ 9ന് മൈസൂരിലെ ഫൗണ്ടന്‍ സര്‍ക്കിളില്‍ ജയില്‍ നിറക്കല്‍ സമരം സംഘടിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പോലിസ് തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ പലരെയും ബെല്‍ഗാം സെന്‍ട്രല്‍ ജയിലിലേക്കയച്ചു. ഇതേ തുടര്‍ന്ന് ഇവരുടെ മോചനം തേടി കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. ഹരജി അനുവദിച്ച ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് ജാവേദ് റഹീം എന്നിവരുള്‍പ്പെട്ട ഡിഷിഷന്‍ ബെഞ്ച് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. അറസ്റ്റ ചെയ്യുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതില്‍ അധികൃതര്‍ക്കെതിരേ കോടതി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് നടത്തിയ ഈ അറസ്റ്റില്‍ 10 ലക്ഷം വീതം നഷ്ടപരിഹാരം വേണമെന്നായിരുന്നു ഇരകളുടെ ആവശ്യം.
മൈസൂരിലെ ഒരു മസ്്ജിദില്‍ പന്നിയുടെ ജഡം കൊണ്ടിട്ട് അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു സംഭവ പരമ്പരകളുടെ തുടക്കം. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതിനെതിരേയുള്ള പ്രതിഷേധ സമരത്തിനിടെയാണ് നിരവധി പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയും അന്യായമായി ജയിലിലടക്കുകയും ചെയ്തത്.

ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ