ಶುಕ್ರವಾರ, ಫೆಬ್ರವರಿ 25, 2011

കേരളത്തിലെ ഇരുമുന്നണികളുടെയും മതില്‍ക്കെട്ടുകള്‍ തകര്‍ക്കണം: അബൂബക്കര്‍

കേരളത്തില്‍ ഇടതു- വലതു മുന്നണികള്‍ സൃഷ്ടിച്ചെടുത്ത മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു ജനക്ഷേമ രാഷ്ട്രീയം വളര്‍ത്തിയെടുക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. നിരപരാധികളെ വിട്ടയക്കുക, സ്‌ഫോടനക്കാരെ ജയിലിലടക്കുക എന്നീ ആവശ്യമുന്നയിച്ച് രാജ്യവ്യാപകമായി നടത്തുന്ന കാംപയിനോടനുബന്ധിച്ച് കോട്ടക്കലില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു-വലതുമുന്നണികള്‍ അഴിമതിക്കോട്ടകള്‍ തീര്‍ത്ത് മറ്റാരെയും വളരാനനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തില്‍ കഴിയുകയാണിവിടെ. അഴിമതിക്കാരെ വിലങ്ങുവെക്കുമെന്നു പറഞ്ഞവര്‍ക്കു നേരെ അഴിമതിയാരോപണങ്ങള്‍ വന്നതോടെ അവര്‍ മൗനത്തിലൊളിച്ചിരിക്കുകയാണ്.
രാജ്യത്ത് നടന്ന സ്‌ഫോടനങ്ങള്‍ക്കും വര്‍ഗീയകലാപങ്ങള്‍ ക്കും പിന്നില്‍ ആര്‍.എസ്.എ സും സംഘപരിവാരവുമാണെ ന്നത് ഇന്നോ ഇന്നലെയോ തെളിഞ്ഞതല്ല. രാഷ്ട്രപിതാവിനെ കൊന്നതും ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്തില്‍ വംശീയകലാപത്തിലൂടെ ആയിരക്കണക്കിനു മുസ്‌ലിംകളെ കൊന്നൊടുക്കിയതും ഒടുവില്‍ ഹേ മന്ത് കര്‍ക്കരെക്കു മുന്നില്‍ മുട്ടുമടക്കിയതും ആര്‍.എസ്.എസും സംഘപരിവാരവുമാണെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങുന്ന സ്ഥിതി വന്നതോടെ ജനാധിപത്യത്തിന്റെ ഒന്നാം തൂണ്‍ ചിതലരിച്ചിരിക്കുകയാണ്. രണ്ടൂം മൂ ന്നും തൂണുകളായ ബ്യൂറോക്രസിയും ജുഡീഷ്യറിയും അഴിമതിയാരോപണത്തില്‍ മുങ്ങിയിരിക്കുന്നു. നാലാം തൂണായ മാധ്യമങ്ങളും വാര്‍ത്ത എഴുതാന്‍ പണം വാങ്ങുന്നുവെന്ന ആരോപണത്തോടെ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുകയാണ്. സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനെതിരേ അഴിമതിയാരോപണമുന്നയിച്ച ഡി.വൈ.എഫ്. ഐക്കാരുടെ വായടച്ചു സീല്‍ വച്ചിരിക്കുകയാണ് പിണറായി. ലാവ്‌ലിന്‍ കേസില്‍ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണ് പിണറായിയുടെ നടപടിയെന്നും അ ദ്ദേഹം ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എം കെ ഫൈസി, മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കിടന്ന ഡോ. ഇബ്രാഹീം ജുനൈദ്, ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി പി എച്ച് റഷീദ്, അയ്യപ്പന്‍ മാസ്റ്റര്‍, ലത്തീഫ് എടക്കര, എ കെ എ മജീദ്, സി പി എ ലത്തീഫ് സംസാരിച്ചു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ