ಶುಕ್ರವಾರ, ಫೆಬ್ರವರಿ 25, 2011

അനീതിക്കെതിരേ സമുദായം ശക്തമായി രംഗത്തുവരണം: ഡോ. ഇബ്രാഹിം അലി ജുനൈദ്

Kollam programഎസ്.ഡി.പി.ഐ ദേശീയ കാംപയിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ നടന്ന മേഖലാ സമ്മേളനത്തില്‍ ഡോ. ഇബ്രാഹിം അലി ജുനൈദ് സംസാരിക്കുന്നു അദ്ദേഹം
രാജ്യത്ത് മുസ്‌ലിംകളോ ട് ഭരണകൂടവും പോലിസും കാണിച്ചുവരുന്ന അനീതിക്കെതിരേ സമുദായം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് മക്കാമസ്ജിദ് സ്‌ഫോടനക്കേസില്‍ ഇരയാക്കപ്പെട്ട ഡോ. ഇബ്രാഹിം അലി ജുനൈദ്. നിരപാരാധികളെ വിട്ടയക്കുക, സ്‌ഫോടനക്കാരെ തുറങ്കിലടക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ നടന്ന മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മുസ്്‌ലിംകളെ വിശിഷ്യാ ശക്തമായ ദൈവവിശ്വാസമുള്ള മുസ്്‌ലിം യുവാക്കളെയാണ് ഭീകരവാദത്തിന്റെ പേര് പറഞ്ഞ്്് ഭരണകൂടവും പോലിസും സംഘപരിവാരത്തിന് വേണ്ടി വേട്ടയാടുന്നത്. താന്‍ അതിന്റെ ഇരയാണ്. പഠിക്കുന്ന സമയത്ത് തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മെഡിസിന് ഹൈദരാബാദിലെ നിസാമിയ തിബി കോളജില്‍ പഠിച്ചുകൊണ്ടിരിക്കുവേ 2004ല്‍ കോളജിന് സമീപത്തെ ഒരു പള്ളിവളപ്പില്‍ ആര്‍.എസ്.എസുകാര്‍ ഗണേശവിഗ്രഹം സ്ഥാപിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ തന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ അതിനെതിരേ രംഗത്ത് വന്നു. ഇതോടെയാണ്  പോലിസ് തന്നെ വേട്ടയാടാന്‍ തുടങ്ങിയത്.  പഠനം പോലും പോലിസിന്റെ ഉപദ്രവത്തെ തുടര്‍ന്ന്് അവതാളത്തിലായി. എന്നാല്‍ തോറ്റുകൊടുക്കാന്‍ കൂട്ടാക്കാത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി താന്‍ ഇടപെടുകയും മുസ്്‌ലിം യുവാക്കളെ വേട്ടയാടുന്ന ഹൈദരബാദ്-ഗുജറാത്ത് പോലിസിന്റെ രഹസ്യകൂട്ടുകെട്ടിനെതിരേ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ഇതോടെ പോലിസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ താന്‍ പെടുകയായിരുന്നു.  കോളജിലായിരിക്കുമ്പോഴും തന്നെ നിരീക്ഷിക്കാനായി പുറത്ത് പോലിസുകാരുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ മനുഷ്യാവകപ്രവര്‍ത്തകരും, ആക്ടിവിസ്റ്റുകളുമായി ബന്ധം സ്ഥാപിക്കുകയും സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുകയും ചെയ്തു.
2007 മെയ് എട്ടിന് മക്കാ മസ്ജിദ് സ്‌ഫോടനം നടക്കുമ്പോള്‍ താന്‍ പള്ളിയിലുണ്ടായിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വരാണെന്ന് മുസ്്‌ലിംകള്‍ ശക്തമായി അന്നുതന്നെ വാദിച്ചതാണ്. എന്നാല്‍ മുസ്്‌ലിംയുവാക്കളെ പ്രതിയാക്കാനായിരുന്നു പോലിസിന് താല്‍പ്പര്യം. താനുള്‍പ്പെടയുള്ള വിദ്യാസമ്പന്നരായ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. പിന്നീടങ്ങോട്ട് പീഡനങ്ങളുടെ തുടര്‍ച്ചയായിരുന്നു. തൊപ്പിയും താടിയും വച്ചവര്‍ മാത്രമേ സ്‌ഫോടനം നടത്തുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്. നിരപരാധികളായ തങ്ങളെ ക്രൂരമായി മര്‍ദിക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ ഇലക്ട്രിക് ഷോക്കടിപ്പിക്കുകയും ചെയ്തു. വേദന സഹിക്കാനാവാതെ ചിലര്‍ യാ അള്ളാ എന്നു വിളിച്ചപ്പോള്‍ യാ റാം എന്ന് വിളിക്കാനായി പോലിസുകാര്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നപ്പോള്‍ മര്‍ദനം തുടര്‍ന്നു. നമസ്‌കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍പോലും അന്വേഷണ സംഘം അവസരം തന്നില്ല. ഒരു വേള തന്നെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊലപ്പെടുത്താനായി അജ്ഞാത സ്ഥലത്ത് കൊണ്ടുപോയിരുന്നു. എന്നാല്‍ കൊന്നില്ല. അതിന്റെ കാരണം തനിക്ക് ഇന്നും അവ്യക്തമാണ്. ആറ് മാസത്തിന് ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചത്. പീഡനങ്ങളില്‍ താന്‍ തളര്‍ന്നിട്ടില്ലെന്നും നീതിക്കായി മുന്നില്‍ നിന്ന് ഇനിയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ എ ഷാഫി അധ്യക്ഷത വഹിച്ചു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ