ಸೋಮವಾರ, ಫೆಬ್ರವರಿ 07, 2011

അറബ്-മുസ്്‌ലിം ലോകത്ത് ജനാധിപത്യത്തിലേക്കുള്ള മടക്കം അനിവാര്യം: പോപുലര്‍ ഫ്രണ്ട്

Arab Democracy
ബാംഗ്ലൂര്‍: അറബ്-മുസ്്‌ലിം ലോകത്ത് ജനാധിപത്യത്തിലേക്കുള്ള മടക്കം അനിവാര്യമായിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹിമാന്‍ പറഞ്ഞു. ഈജിപ്തിലെ ജനകീയ പ്രക്ഷോഭം നവകൊളോണിയല്‍ സയണിസ്റ്റ് ശക്തികളുടെ ഏജന്റുമാര്‍ റാഞ്ചുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
തുണീസ്യയില്‍ ജനകീയ ശക്തി വിജയിച്ചതിനെതുടര്‍ന്നാണ് ഈജിപ്തില്‍ ഹുസ്്‌നി മുബാറക്കിന്റെ ഏകാധിപത്യത്തിനെതിരേ പ്രക്ഷോഭം നടക്കുന്നത്. യെമനിലും ജോര്‍ദാനിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, നീതി എന്നിവയ്ക്കു വേണ്ടിയുള്ള ജനാഭിലാഷങ്ങള്‍ നവകൊളോണിയലിസത്തിന്റെ പാവ ഭരണകുടങ്ങള്‍ ഈ രാജ്യങ്ങളില്‍ നിരവധി ദശകങ്ങളായി അടിച്ചമര്‍ത്തുകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു. ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങാനുള്ള ഏതു ശ്രമവും യു.എസിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ മര്‍ദ്ദക നടപടിയിലൂടെ അടിച്ചമര്‍ത്തപ്പെട്ടു. ഈജിപ്തിലും അയല്‍രാജ്യങ്ങളിലും ജനങ്ങളുടെ ഇസ്്‌ലാമികാഭിലാഷങ്ങളിലധിഷ്ടിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യേകം ആക്രമണ ലക്ഷ്യമായി. സ്വതന്ത്രവും നീതിയുക്തമായ തിരഞ്ഞെടുപ്പുകളില്‍ അവരുടെ പങ്കാളിത്തം നിഷേധിക്കപ്പെട്ടു.
ഈജിപ്ത് പ്രക്ഷോഭം ക്രിയാത്്മക മാറ്റത്തിന്റെ ഏജന്റായി വര്‍ത്തിക്കുന്ന മുസ്്‌ലിം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഇസ്്‌ലാമിക മൂല്യവ്യവസ്ഥയുടെ ഊര്‍ജസ്വലതയാണ് ഒരിക്കല്‍ കൂടി പ്രകടിപ്പിക്കുന്നത്. ഈജിപ്തിലെ സംഭവവികാസങ്ങളില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അറബ് മുസ്്‌ലിം ലോകത്തെ ഏകാധിപത്യ ഭരണകുടങ്ങള്‍ മനുഷ്യാവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ വഴിയൊരുക്കേണ്ടതുണ്ട്. ഹുസ്്‌നി മുബാറക്കിനെ ഇനിയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ യു.എസും ഇസ്രായേലും ഉമര്‍ സുലൈമാനെ പോലുള്ള വിശ്വസ്ത സേവകരെ അധികാരത്തിലേറ്റാന്‍ യത്‌നിക്കുകയാണ്. മുസ്്‌ലിം ബ്രദര്‍ഹുഡിനെയും മറ്റു ജനാധിപത്യ ശക്തികളെയും അകറ്റി നിര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം-അബ്ദുര്‍റഹിമാന്‍ പറഞ്ഞു.
ഈജിപ്തില്‍ ജനാധിപത്യം സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുന്നതിനു ക്രിയാത്്മക പങ്ക് വഹിക്കാന്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ