ಬುಧವಾರ, ಜನವರಿ 05, 2011

ഹൈന്ദവ ഭീകരന്‍ സുരേഷ് ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ ..!! വാര്‍ത്ത എന്ത് കൊണ്ട് ഇങ്ങനെ വന്നില്ല ?

ഈ വാര്‍ത്തയില്‍ വന്ന പേര് ഒരു മുസ്ലിമിന്റെതായിരുന്നെങ്കില്‍ ആജ് തക് മുതല്‍ ഈ ടി വി വരെയും നിഷ്പക്ഷരും മതേതരത്വ സംരക്ഷകരുമായ മലയാള മീഡിയാ രാജാക്കന്മാരുടെയും കാമറക്കുന്തമുനകള്‍ കൊണ്ട് കോഴിക്കോട് മുതല്‍ കൊയിലാണ്ടി വരെയുള്ള ഹൈവേകള്‍ പോലും അമ്പരക്കുമായിരുന്നു. കൊച്ചു കൊയിലാണ്ടിക്ക്‌ പഞ്ച ഭാഷാ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനും ചാന്‍സ് ഉണ്ടായിരുന്നു. നമ്മുടെ സായാഹ്നങ്ങള്‍ ചാലനുകളുടെ ഭീതിതമായ തല്‍സമയ സംപ്രേഷണങ്ങള്‍ കൊണ്ട് വിറങ്ങലിക്കുമായിരുന്നു. തല്ക്കാലം ഒന്നും സംഭവിച്ചില്ല  .. 
പാവം സുരേഷ് അജ്മീറില്‍ നേര്ച്ച നേര്‍ന്ന ബോംബ്‌  അറിയാതെ പൊട്ടിയതാണെന്ന റിപ്പോര്‍ട്ട്  വരില്ലെന്ന് ആര്  കണ്ടു.
ഇനി ആ വാര്‍ത്തയൊന്നു വായിക്കുക 

കോഴിക്കോട്: അജ്മീര്‍  സ്ഫോടന കേസില്‍ പ്രതിയായ മലയാളി കോഴിക്കോട് ബാലുശേരി സ്വദേശിയാണെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. ബാലുശ്ശേരി കോട്ടക്കുന്നുമ്മേല്‍ ദാമോദരന്‍ നായരുടെയും കമലയുടെയും മകനാണ് സുരേഷ്. ചെറുപ്പം മുതല്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവം ആയിരുന്നു. ഇയാള്‍ക്ക് ഇപ്പോള്‍ നാടുമായി ബന്ധമില്ല. കുടുംബാംഗങ്ങള്‍ മിക്കവരും ഗുജറാത്തിലാണ്. ആറു വര്‍ഷം മുമ്പാണ് സുരേഷ് അവസാനം നാട്ടിലെത്തിയത്.

സുരേഷിനു രണ്ടു വയസുള്ളപ്പോള്‍ അച്ഛന്റെ ബിസിനസുമായി ബന്ധപ്പെട്ട് കുടുംബം ഗുജറാത്തിലേക്കു മാറിയതാണ്. സഹോദരി സുഷമയെ വിവാഹം ചെയ്തത് ബാലുശേരിയില്‍ നിന്നാണ്. സഹോദരി മാത്രമാണ് ഇപ്പോള്‍ നാട്ടില്‍ ഉളളത്. അജ്മേര്‍ സ്ഫോടന കേസില്‍ സുരേഷിന്റെ പങ്കു പുറത്തായതോടെ ഗുജറാത്ത് പൊലീസ് വിളിച്ച് അന്വേഷിച്ചിരുന്നതായി സഹോദരി പറഞ്ഞു .ചെറുപ്പം മുതല്‍ സുരേഷ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സുരേഷിന്റെ പോക്ക് ശരിയല്ലെന്നു കണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പിതാവ് ശ്രമിച്ചിരുന്നതായും സുഷമ പറഞ്ഞു.

2007ല്‍ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ രാജസ്ഥാനിലെ അജ്മേര്‍ ഖാജ മുഈനുദ്ദീന്‍ ചിസ്തി ദര്‍ഗ പരിസരത്ത് 2007 ഒക്ടോബര്‍ 11നായിരുന്നു ബോംബ് സ്ഫോടനം. റമസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്തു നടന്ന സ്ഫോടനത്തില്‍ മൂന്നുപേരാണു കൊല്ലപ്പെട്ടത്; 15 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ദര്‍ഗയ്ക്കു പുറത്തുള്ള മരച്ചുവട്ടില്‍ സ്കൂള്‍ ബാഗില്‍ ഒളിപ്പിച്ച ബോംബാണു പൊട്ടിയത്. ആയിരക്കണക്കിനു വിശ്വാസികള്‍ അപ്പോള്‍ സമീപത്തുണ്ടായിരുന്നു

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ