തേനി: തമിഴ്‌നാട്ടിലെ തേനിയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ അസംബ്ലി നിലവിലെ ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാനെ (കൊച്ചി) ദേശീയ ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി മുഹമ്മദലി ജിന്ന(തമിഴ്‌നാട്) യെയും ജന:സെക്രട്ടറിയായി കെ എം ശരീഫി (ബാംഗ്ലൂര്‍) നെയും തിരഞ്ഞെടുത്തിട്ടുണ്ട്. സെക്രട്ടറിയായി യാസിര്‍ ഹസനും(കൊല്‍ക്കത്ത) ട്രഷററായി അഡ്വ: കെ പി മുഹമ്മദ് ശരീഫും തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ജനാധിപത്യ മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്കുമായി പൊരുതാന്‍ ചെയര്‍മാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കേഡര്‍ സ്വഭാവമുള്ള നവ സാമൂഹിക പ്രസ്ഥാനമെന്ന നിലക്ക് സ്വന്തം പ്രവര്‍ത്തകരെ സമൂഹത്തിന് മാതൃകയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങളിലൂടെ സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെയും പ്രതിലോമ ശക്തികളുടെയും കുതന്ത്രങ്ങളില്‍ അകപ്പെട്ടു പോകരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി കെ എം ശരീഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ തലത്തില്‍ സംഘടനക്കുണ്ടായ വളര്‍ച്ചാനിരക്കും പുതുതായി മൂന്നു സംസ്ഥാനങ്ങളില്‍ കൂടി യൂണിറ്റുകള്‍ രൂപീകരിച്ചത് സംബന്ധിച്ചും റിപോര്‍ട്ടില്‍ വെളിപ്പെടുത്തി. ഇന്ത്യ നേരിടുന്ന വിവിധ സാമ്പത്തിക-സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ദേശീയ അസംബ്ലി ചര്‍ച്ച ചെയ്തു.
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ