ಶನಿವಾರ, ಡಿಸೆಂಬರ್ 18, 2010

പ്രഫസര്‍ അനസിനു നേരെ ആക്രമണം

 

അടിമാലി: എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബറും എസ്.ഡി.പി.ഐ ഭാരവാഹിയുമായ പ്രഫ. അനസിന് നേരെ ആക്രമണ ശ്രമം. ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിമാലി സ്വകാര്യ ബസ്റ്റാന്‍ഡ് ജങ്ഷനില്‍ നയവിശദീകരണ യോഗവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കുന്ന വേദിയില്‍ വച്ചാണ് ആക്രമണശ്രമം ഉണ്ടായത്. വേദിയുടെ ഇടതു വശത്തു നിന്നെത്തിയ അജ്ഞാതന്‍ കരിങ്കല്‍ക്കഷണം പ്രഫസര്‍ അനസിനെ ലക്ഷ്യമാക്കി വലിച്ചെറിയുകയും പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ ഇയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നീട് കുറച്ചു സമയത്തിന് ശേഷം വീണ്ടും കരിങ്കല്‍ കഷണവുമായി എത്തിയ ഇയാളെ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലിസ് പിടികൂടി കൊണ്ടുപോയി. എന്നാല്‍, അക്രമിക്കെതിരേ കേസെടുക്കുകയോ സ്‌റ്റേഷനിലെത്തിക്കുകയോ ചെയ്യാതെ പോലിസ് വഴിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തതെന്ന് ആരോപണമുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്നും എസ്.ഡി.പി.ഐക്കെതിരേയുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അജയന്‍ കീരിത്തോട്, ജനറല്‍ സെക്രട്ടറി റഹീം സി.ബി എന്നിവര്‍ സംസാരിച്ചു. അടിമാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ