കാഞ്ഞങ്ങാട്: ഗര്‍ഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച സംഭവത്തിലും, യഥാസമയം ചികിത്സ കിട്ടാതെ യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തിലും ഹൊസ്‌ദുര്‍ഗ് പോലീസ് മൂന്നു പേര്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസെടുത്തു. സംഭവസ്ഥലത്തു നിന്നും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച ബല്ലാക്കടപ്പുറത്തെ ഹൈദര്‍, അയൂബ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് നരഹത്യയ്‌ക്ക് കേസെടുത്തത്. ഇതില്‍ ഹൈദറിനെ അറസ്റ്റ് ചെയ്‌ത് റിമാന്റ് ചെയ്‌തു. മറ്റു രണ്ട് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മംഗലാപുരം ശ്രീദേവി കോളേജിലെ ബി.ബി.എം വിദ്യാര്‍ത്ഥി ഫഹദിനെയാണ്(22) കഴിഞ്ഞദിവസം ആക്രമിച്ചത്. ഫഹദിന്റെ സഹോദരന്‍ മുസ്‌തഫയുടെ ഭാര്യ ആയിശഷയെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ബൈക്കിലെത്തിയ സംഘം വഴിയില്‍ തടഞ്ഞാണ് ആക്രമിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ആയിഷയെ ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മണ്‍സൂര്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. യുവതിയുടെ നിലഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ആശുപത്രിയിലെത്തിച്ച് ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ