ಬುಧವಾರ, ಡಿಸೆಂಬರ್ 29, 2010

വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കൊന്ന ശേഷം കടന്നുകളഞ്ഞ യുവതിയെ ഇന്റര്‍പോള്‍ പിന്നീട് പിടികൂടി. ആഫ്രിക്കന്‍ വംശജയായ യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. വിമാനത്താവളത്തിലെ ക്യാമറയില്‍ നിന്നുമാണ് യുവതിയുടെ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത്. തുടര്‍ന്നു പൊലീസ് അറസ്റ്റുനുളള നീക്കങ്ങള്‍ നടത്തുകയായിരുന്നു.
വിമാനത്താവളത്തിലെ ക്ലീനിങ് തൊഴിലാളിയാണ് കുഞ്ഞിന്റെ മൃതദേഹം വേസ്റ്റ് ബാസ്‌ക്കറ്റില്‍ കണ്ടെടുത്തത്. പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ