ಶುಕ್ರವಾರ, ಫೆಬ್ರವರಿ 04, 2011

‘പ്രിയപ്പെട്ട നബി’: പോപുലര്‍ ഫ്രണ്ട് കാംപയിന്‍ 5 മുതല്‍


priyappetta nabiകോഴിക്കോട്: മുഹമ്മദ് നബിയുടെ ജീവിത സന്ദേശം പ്രചരിപ്പിക്കുന്നതിന്‘’പ്രിയപ്പെട്ട നബി’ എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഫെബ്രുവരി 5 മുതല്‍ 25 വരെ സംസ്ഥാന വ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കുന്നു.
ലോകത്തിന് മുഴുവന്‍ അനുഗ്രഹമായും മനുഷ്യസമൂഹത്തിന്റെ വിമോചകനായും നിയോഗിതനായ പുണ്യപ്രവാചകനെ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഡാനിഷ് കാര്‍ട്ടൂണ്‍ മുതല്‍ പ്രവാചക നിന്ദയടങ്ങിയ ചോദ്യപേപ്പര്‍ വരെ പ്രതിനിധീകരിക്കുന്ന അസഹിഷ്്ണുതയും ഇസ്്‌ലാം വിരോധവും ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്.
ആരാധനകളില്‍ മാത്രമൊതുങ്ങിയും അഭിപ്രായ വ്യത്യാസങ്ങളില്‍ അഭിരമിച്ചും സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്നകന്നു മാറി അരാഷ്ട്രീയവല്‍ക്കരണത്തിന് അടിപ്പെട്ടും കഴിയുന്ന ഒരു നിശ്ചേതന സമൂഹമായി മുസ്്‌ലിംകള്‍ നിലകൊള്ളണമെന്നാണ് പടിഞ്ഞാറിന്റെ ശക്തികള്‍ ആഗ്രഹിക്കുന്നത്. അവരുടെ മേധാവിത്വവും ഏകാധിപത്യവും ചോദ്യം ചെയ്യപ്പെട്ടുകൂടാ എന്നതാണ് ഇതിനു പിന്നിലെ രാഷ്ട്രീയം. മനുഷ്യകുലത്തിന്റെ സകല പ്രശ്‌നങ്ങളിലും ഇടപെട്ട വിമോചന നായകന്റെ യഥാര്‍ത്ഥമുഖം കാംപയിനിലൂടെ ഉയര്‍ത്തിക്കാട്ടും.
കാംപയിന്റെ സംസ്ഥാന തല ഉദ്്ഘാടനം വെളളിയാഴ്ച വൈകീട്ട് കായംകുളത്ത് പട്ടാണിപറമ്പില്‍ (കെ.എസ്.ആര്‍.ടി.സിക്ക് എതിര്‍വശം) പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്്ദുല്‍ റഹ്്മാന്‍ നിര്‍വഹിക്കും. ഏരിയാതല പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ മല്‍സരം, സത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്വിസ് പ്രോഗ്രാം, കുട്ടികളുടെ പ്രവാചകന്‍’ എന്ന വിഷയത്തില്‍ കുട്ടികളുടെ പ്രഭാഷണം എന്നിവ കാംപയിനോടനുബന്ധിച്ച് നടക്കും.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ