ബാംഗൂര്‍: സ്ഫോടനപരമ്പരക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ‘തെഹല്‍ക’ റിപ്പോര്‍ട്ടര്‍ ഷാഹിനയ്ക്കെതിരെ കുടക് പൊലീസ് ചാര്‍ജ് ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറി. സ്ഫോടന ഗൂഡാലോചന നടന്നെന്നു കരുതുന്ന മടിക്കേരി എസ്റ്റേറ്റില്‍ മറ്റു പ്രതികളോടൊപ്പം മഅദനിയെ കണ്ടെന്നു മൊഴി കൊടുത്ത കെ.ബി.റഫീഖ്, ബിജെപി പ്രവര്‍ത്തകന്‍ കെ.കെ. യോഗാനന്ദ് എന്നിവരെ മറ്റു നാലുപേരോടൊപ്പം കുടകിലെത്തി കണ്ടു ഷാഹിന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ നടന്ന കുടകു ക്യാംപില്‍ മഅദനിയെ കണ്ടെന്നാണു റഫീഖും യോഗാനന്ദും മജിസ്ട്രേട്ടിനു മൊഴി കൊടുത്തിരുന്നത്. നിയമപരമായി രേഖപ്പെടുത്തിയ സാക്ഷിമൊഴി ഷാഹിനയും സംഘവും ചേര്‍ന്നു ഭീഷണിപ്പെടുത്തി മാറ്റാന്‍ ശ്രമിച്ചെന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണു കേസ് എടുത്തതെന്നു കുടക് എസ്പി മഞ്ജുനാഥ് പറഞ്ഞു.
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ