തെഹ്‌റാന്‍: രാജ്യത്തിനെതിരേയുള്ള ഉപരോധങ്ങളെ മറികടന്ന് ഇറാന്‍ ആണവരാജ്യമായെന്ന് പ്രസിഡന്റ് മഹമ്മൂദ് അഹമ്മദി നജാദ് പ്രഖ്യാപിച്ചു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും രാഷ്ട്രീയസമ്മര്‍ദ്ദത്താലും പ്രചാരണങ്ങള്‍ അഴിച്ചുവിട്ടും ഇറാനെതിരേ യു.എന്‍ പ്രമേയം പാസാക്കി. എന്നാല്‍ അവരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി ഇറാന്‍ ഇതാ ആണവരാജ്യമായി മാറിയിരിക്കുന്നു- നജാദ് കറജിലെ തെക്കന്‍ നഗരത്തില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ച ജനങ്ങളോട് പറഞ്ഞു. ലോകശക്തികള്‍ക്ക് ഇറാനുമായി ബന്ധപ്പെടാന്‍ രണ്‌ടുവഴികളാണുള്ളത്.
ഇസ്‌ലാമിക രാജ്യമായ ഇറാനെതിരേ പ്രമേയങ്ങള്‍ പാസാക്കുക എന്നുള്ള അവരുടെ പഴയ മാര്‍ഗമാണ് അവയിലൊന്നാമത്തേത്. രണ്‌ടാമത്തേതാവട്ടെ ഇറാനുമായി സഹകരിക്കുക എന്നുള്ളതാണ്. ഒന്നാമത്തെ വഴി ശരിയല്ലെന്നുള്ളത് നേരത്തേ വ്യക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആണവപദ്ധതി പരിഹരിക്കാനുള്ള ഏക മാര്‍ഗം ഏറ്റുമുട്ടലല്ല സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്.
ഇറാന്റെ അവകാശങ്ങള്‍ മനസ്സിലാക്കുകയും രാഷ്ട്രവുമായി പടിഞ്ഞാറന്‍ ശക്തികള്‍ സഹകരിച്ചുപ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്‌ടിക്കാട്ടി. അവകാശങ്ങള്‍ ഹനിക്കാതെ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ഇറാന്‍ സന്നദ്ധമാണ്. അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്നവര്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്‌ടി വരുമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നജാദ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരേ യു.എന്‍ പാസാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്നു പറഞ്ഞ നജാദ് ഇറാന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാനെ അതുപകരിക്കൂവെന്നും വ്യക്തമാക്കി.
ഇറാന്റെ പ്രഥമ ആണവനിലയമായ ബുശ്‌ഹറിന്റെ പ്രവര്‍ത്തനം ജനുവരി അവസാനത്തോടെ തുടങ്ങുമെന്ന് ആണവമേധാവി അലി അക്‌ബര്‍ സലേഹി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ആണവരാഷ്ട്രമായതായി പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ