ಮಾನವೀಯತೆಯ ವಿಜಯಕ್ಕಾಗಿ ನಾವೆಲ್ಲ ಹಾರೈಸೋಣ http://musthaqbil.blogspot.com
ಗುರುವಾರ, ಡಿಸೆಂಬರ್ 23, 2010
റോഡ് ടു കാംപസ്: ജനുവരി 3 മുതല്‍ കാംപസ് ഫ്രണ്ട് പ്രചാരണ ജാഥ
കോഴിക്കോട്: ബദല്‍ രാഷ്ട്രീയത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ച് സംസ്ഥാന തലത്തില്‍ പ്രചാരണ ജാഥ നടത്താന്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. റോഡ് ടു കാംപസ് എന്ന പേരില്‍ ജനുവരി 3ന് കാസര്‍ഗോഡ് ഹൊസങ്കടിയില്‍ നിന്നാരംഭിക്കുന്ന ജാഥയുടെ പ്രമേയം ടുഡേയ്‌സ് ക്ലാസ് റൂം ടുമോറോസ് നാഷന്‍ എന്നതാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം യാന്ത്രികമാവുകയും നേരും നെറിയും നോക്കാതെ കക്ഷി രാഷ്ട്രീയ വല്‍ക്കരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠിക്കുന്നവന്റെ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തുവരുന്നത്. വലിയ സ്വീകാര്യതയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കാംപസ് ഫ്രണ്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലപാടുള്ള വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സന്ദേശ പ്രചാരണമാണ് കാംപസ് ഫ്രണ്ട് ജാഥ കൊണ്ടുദ്ദേശിക്കുന്നത്. രാഷ്ട്ര നിര്‍മ്മിതിയില്‍ വിദ്യാര്‍ഥികളുടെ പങ്ക് അവഗണിക്കാനാവത്തതാണ്. അഴിമതിയും വര്‍ഗ്ഗീയതയും അമേരിക്കയും അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ നേര്‍ നടത്തേണ്ട ബാധ്യത വിദ്യാര്‍ഥികള്‍ക്കാണ്. വിദ്യാര്‍ഥികള്‍ ഈ ദൗത്യം തിരിച്ചറിയണം. തിന്മക്കെതിരെയും അനീതിക്കും അധിനിവേശത്തിനുമെതിരെയും പോരാടിയ ഇന്നലെകളിലെ വിദ്യാര്‍ഥി മുന്നേറ്റം അനുസ്മരിക്കാന്‍ മാത്രമുള്ളതല്ല. ആവര്‍ത്തിക്കാനുമുള്ളതാണെന്ന സന്ദേശമുയര്‍ത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്. അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന ഗാന ശില്‍പവും കൊന്നിട്ടും മരിക്കാത്തവര്‍ എന്ന പ്രമേയത്തിലുള്ള തെരുവു നാടകവും ജാഥയില്‍ പ്രദര്‍ശിപ്പിക്കും. ജാഥ വിജയിപ്പിക്കാന്‍ കെ.ശമീര്‍ കോ-ഓഡിനേറ്ററായും കെ.എസ് ഷാന്‍ അസിസ്റ്റന്റ് കോ- ഓഡിനേറ്ററായും കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ പ്രസിഡന്റ് അജ്മല്‍ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി സി.എ റഊഫ്, സി.പി ജാഫര്‍, എം.എസ് സാജിദ്, ലുഖ്മാന്‍, കെ.എം നിഷാദ്, കെ.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
ಇದಕ್ಕೆ ಸಬ್ಸ್ಕ್ರೈಬ್ ಆಗಿ:
ಕಾಮೆಂಟ್ಗಳನ್ನು ಪೋಸ್ಟ್ ಮಾಡಿ (Atom)
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ