ಸೋಮವಾರ, ನವೆಂಬರ್ 29, 2010

പ്രവാസിയുടെ കണ്ണുനീര്‍

               പ്രവാസിയുടെ  കണ്ണുനീര്‍
 
പ്രവാസിയെന്ന ഓമനപ്പേരില്‍ നാം ഇവിടെ വസിക്കുന്നു, അല്ലെങ്കില്‍ മറ്റാര്‍ക്കോവേണ്ടി നമ്മുടെ ജീവിതം ഹോമിക്കുന്നു, ഇവിടത്തെ ജീവിതം നമ്മുക്ക് നല്‍കിയ കുറെ മാറാരോഗങ്ങളും കഷണ്ടിയും കുടവയറും,,, തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുക്ക് എന്ത് തോന്നുന്നു, 
 
നഷ്ടപ്പെട്ട കുറെ വര്‍ഷങ്ങളല്ലാതെ, അതുപോലെയാണ്  നമ്മുടെ ഓരോ ദിനവും മാറി മറിയുന്നത്,  
 
അല്ലാഹു അനുഗ്രഹിച്ച ആ പുണ്യ മാസവും പെരുന്നാള്‍ സുദിനവും നമ്മില്‍ നിന്നും കടന്നു പോയി നമ്മള്‍ പ്രവാസികള്‍ക്ക് എന്ത്പെരുന്നാളും ആഘോഷങ്ങളും ????
 
 പ്രവാസ ജീവിതം ഒരു പരലോക ജീവിതം തന്നെയാണ്, നാം നമ്മുടെ മാതാപിതാക്കന്മാരെയും ഭാര്യ, മക്കള്‍, ബന്തുമിത്രാതികള്‍, അങ്ങനെ നാം സ്നേഹിച്ചവരെയും നമ്മളെ സ്നേഹിച്ചവരെയും വിട്ടുപിരിഞ്ഞു ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പാവം വഴിയാത്രക്കാര്‍, ഇതല്ലേ അതിന്‍റെ ശെരി.???
 
നമ്മളെ ഖബറിലേക്ക്  എടുത്തു വെച്ചിട്ട്  ഓടിപോകുന്നതുപോലെ അടുത്തുള്ള വിമാനത്താവളങ്ങളില്‍ കൊണ്ടുവിട്ടിട്ടു അവര്‍ രക്ഷപ്പെടുന്നു,
 
ഇവിടെ ആരുമില്ല സഹായിക്കാന്‍ എല്ലാം സ്വയം കണ്ടെത്തണം,  അല്ലെങ്കില്‍ നാം നമ്മുടെ നാട്ടില്‍ നിന്നും കൊണ്ട് വരണം അത് തന്നെയല്ലേ ഖബറിലെയും അവസ്ഥ,? ആരോരുമില്ലാതെ നെട്ടോട്ടമോടുന്ന ആ ഭയാനകമായ നമ്മുടെ വീട് ,
 
അല്ലാഹു അവിടെ എന്നെയും നിങ്ങളെയും നമ്മുടെകൂട്ടുകുടുംബങ്ങളെയും ഉസ്താദന്മാരെയും രക്ഷപെടുത്തട്ടെ ആമീന്‍ആമീന്‍!!!!!
 
ലോക മുസ്ലിം സമുദായം ഇന്ന് സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമായ  പെരുന്നാള്‍ ആഘോഷിക്കുകയാണ്, 
 
ഇതില്‍ പലരും ഇന്ന് വലിയ വിഷമത്തിലാണ്. അതില്‍ ഞാനും ഉള്‍പ്പെടുന്നു കാരണങ്ങള്‍ പലതാണ് അതിലൊന്നാണ് എന്‍റെ പ്രവാസ ജീവിതം, ഞാന്‍ ഇവിടെ എത്തിപ്പെട്ടിട്ട് 18 വര്‍ഷമായി ഇന്ന് വരെ ഒരു പെരുന്നാള്‍ പോലും എനിക്ക് എന്‍റെ കുടുംബത്തോടും മക്കളോടുമൊപ്പം ആഘോഷിക്കാന്‍ അവസരം കിട്ടിയിട്ടില്ല, അതില്‍ ഞാന്‍ ഇന്നും ഖേദിക്കുന്നു,
  
ഞാനും എന്‍റെ കുടുംബത്തിനു വേണ്ടി എന്‍റെ സന്തോഷങ്ങള്‍ ആനന്ദങ്ങള്‍ മറക്കുന്നു (അല്ല മാറ്റിവെക്കുന്നു),,
 
അല്ലാഹുവിന്‍റെ പൊരുത്തം മാത്രം ആഗ്രഹിച്ചുകൊണ്ട്‌, അല്ലാഹു എല്ലാം നമ്മളില്‍ നിന്നും സ്വീകരിക്കട്ടെ ആമീന്‍,,,,
 
ഈ കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലും ഞാനടക്കം പലരും റൊട്ടിയും തൂണയും (ടിന്‍ഫിഷ്)  കഴിച്ചു ദിനങ്ങള്‍ തള്ളി നീക്കിയവരാണ്,
 
അല്ലാഹു നല്ലരീതിയില്‍ ഭക്ഷിക്കാന്‍ അവസരം തന്നതാണ്, പക്ഷെ നമ്മുടെ ചുറ്റുപാടും നാം കണ്ണോടിക്കുമ്പോള്‍  വയറുനിറച്ച്ഭക്ഷിക്കാന്‍ എനിക്കും നിങ്ങള്‍ക്കും കഴിയുമൊ???? 
 
ഇത് തന്നെയാണ് നമ്മള്‍ പ്രവാസിയുടെ ജീവിതം, ഇന്ന് ഇല്ലാത്തവന് എന്ത് നാളെ,?? 
 
എനിക്ക് ഇവിടെ എന്നെപ്പോലെ പല സഹോദരന്മാരെയും കാണാനും സഹവസിക്കാനും കഴിഞ്ഞു അവരില്‍ ഭൂരിഭാഗവും മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നീറുന്ന പ്രശ്നവുമായി കഴിയുന്നവരാണ്, അവരില്‍ പലരും നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത്ആരെയും ആശ്രയിക്കാതെ സ്വയം അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയവരായിരുന്നു,
 
ഇന്ന് അവര്‍ ഈ മരുഭൂമിയില്‍ വെറും ജീവനുള്ള ആത്മാവായി മാത്രം കുടുംബങ്ങള്‍ക്ക് വേണ്ടി മരണത്തിനു പോലും പിടികൊടുക്കാതെ (ഒരു പക്ഷെ അങ്ങനെ പറയുന്നതായിരിക്കും ശെരി എന്ന് എനിക്ക് തോന്നുന്നു) ജീവിതം തള്ളി നീക്കുന്നു,,,
 
എന്‍റെ ഒരു ആത്മസുഹൃത്തിന്‍റെ സങ്കടങ്ങള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു, നമ്മുക്ക് ആ സഹോദരനെ  ഈ അവസരത്തില്‍ ഓര്‍മിക്കാം,  നല്ല രീതിയില്‍പഠനം പൂര്‍ത്തിയാക്കി ചെറിയ ജോലികള്‍ ചെയ്തു കുടുംബം നോക്കിയിരുന്ന അവനു നാട്ടിലെ ജീവിതം തന്നെ എല്ലാ വിധത്തിലും അനുഗ്രഹമായിരുന്നു, കിട്ടുന്ന സമ്പാദ്യം എല്ലാത്തിനും തികയുമായിരുന്നു, എങ്ങനെയോ ഇവിടെ എത്തിപ്പെട്ടപ്പോള്‍ ഇവിടെയുള്ളചുറ്റുപാടിനനുസരിച്ചു മുന്നോട്ടു നീങ്ങാന്‍ തുടങ്ങി, 
 
അവനു കിട്ടുന്ന ഓരോ റിയാലും അവന്‍റെ കുടുംബത്തിലേക്ക് അവന്‍ അയച്ചു കൊടുക്കുമായിരുന്നു, അവന്‍റെ ചിലവ് പോലും വളരെ അധികം ചുരുക്കിക്കൊണ്ട്‌ തന്നെ അവനു കിട്ടുന്നതില്‍ നിന്നും കുറച്ചു ശേഖരിക്കാനുംതുടങ്ങി,, ബാക്കിയുള്ളത് നാട്ടിലെത്തിക്കുകയും ചെയ്യുമായിരുന്നു ആദ്യം നാട്ടിലയച്ചു കൊടുത്തതിന്‍റെ സംഖ്യയില്‍ കുറവ് വന്നപ്പോള്‍ അവര്‍ക്ക് മുമ്പുള്ളതിനേക്കാള്‍ആവശ്യങ്ങള്‍ കൂടാനും തുടങ്ങി,
 
പണത്തിന്‍റെ വരവ് കുറഞ്ഞപ്പോള്‍  വീട്ടുകാരും ഭാര്യയും അതിന്‍റെ പേരില്‍ അവനെ ശകാരിക്കുകയും  ഫോണില്‍ക്കൂടി ഒരു സ്നേഹ വര്‍ത്തമാനം പോലും പറയാന്‍ അവര്‍ തയ്യാറാകുന്നില്ല, ഈ പെരുന്നാള്‍ ദിവസത്തിലും അവന്‍ നാട്ടിലേക്ക് വിളിച്ചപ്പോള്‍ മറുതലക്കല്‍ ആവശ്യങ്ങളുടെ കൂമ്പാരം, ഇപ്പോള്‍ അവന്‍ നാട്ടില്‍ നിന്ന് എത്തിയിട്ട് 3  വര്‍ഷം കഴിഞ്ഞു, അവനു ജന്മം കൊടുത്ത മാതാപിതാക്കള്‍ അവന്‍റെ ജീവിത സഖി ആരും തന്നെ അവനെ നാട്ടിലേക്ക് ക്ഷണിക്കുന്നില്ല,
 
അവനു ജനിച്ച കുഞ്ഞിനെ പോലും കാണാന്‍ കഴിയാതെ ഇന്ന് അവന്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു ഇവിടെ കഴിയുന്നു,, എന്‍റെ ആശ്വാസവാക്കുകള്‍ കേട്ട് ഒരു എല്ലും തോലുമായി ഇവിടെ കുടുംബത്തിനു വേണ്ടി മരിച്ചു ജീവിക്കുന്നു,,
 
ഇതല്ലേ നമ്മള്‍ പ്രവാസി സമൂഹം!!! ആര്‍ക്കോ വേണ്ടി ജീവിക്കുന്നു ????
 
ഇതേ അവസ്ഥയായിരിക്കും ഇത് വായിക്കുന്ന എനിക്കും നിങ്ങള്‍ക്കും പറയാനുള്ളത്,
 
പ്രവാസിയെന്ന ഈ സുന്ദര വാക്ക് ഈ ആശയം കണ്ടുപിച്ചവരെ ന്നാം അഭിനന്ദിക്കണം, അവരില്‍ നിന്നും കടമെടുത്തു പറഞ്ഞാല്‍,
  
 
പ്ര-      പ്രശ്നങ്ങള്‍  തീരാത്തവന്‍  
വാ-    വായ്പകളാല്‍ അലയുന്നവന്‍ 
സി -   സിഗരറ്റിലും സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍
 
ഇനി പ്രവാസി ലീവില്‍ നാട്ടിലെത്തിയാല്‍.???   
പ്ര-    പ്രമാണിയായി ജീവിക്കുന്നവന്‍
വാ-  വാടകവണ്ടിയില്‍ വിലസുന്നവന്‍
സി-  സിനിമക്കും സിക്കാറിനും നടക്കുന്നവന്‍   
അവസാനം പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കുമ്പോള്‍.
 
പ്ര-     പ്രസാദം നഷ്ടപ്പെട്ടവന്‍
വാ -  വാര്‍ധക്യം പിടികൂടിയവന്‍
സി-    സിക്ക് (നിത്യരോഗി ) 
 
അല്ലാഹു മരണം വരെയും നമ്മുടെ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍,,,,   


harfath2008@gmail.com
 

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ