പയ്യന്നൂര്‍: ഓട്ടോഡ്രൈവറെ ആക്രമിക്കാന്‍ മാരകായുധങ്ങളുമായി വാഹനത്തിലെത്തിയ സംഘത്തെ നാട്ടുകാര്‍ വളയുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു. ഞായറാഴ്ചരാത്രി 9.30 ഓടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലായിരുന്നു സംഭവം. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആണ്ടാംകൊവ്വലിലെ ഓട്ടോഡ്രൈവര്‍ പ്രകാശനെ ആക്രമിക്കാനെത്തിയ സംഘമാണ് പിടിയിലായത്. ഗുഡ്സ്ഓട്ടോയില്‍ എത്തിയ അക്രമിസംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ വളഞ്ഞു പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ഒഴികെ ബാക്കി അഞ്ചുപേരും ഗുഡ്സ് റിക്ഷ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാളെ പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.
കമ്പിപ്പാര, വടി, കത്തിവാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഗുഡ്സ് ഓട്ടോയില്‍നിന്നു പിടിച്ചെടുത്തു. ഓട്ടോഡ്രൈവര്‍ പ്രകാശനുമായുണ്ടായ പ്രശ്നമാണ് സംഘര്‍ഷത്തിന് കാരണം. പഴയങ്ങാടിയില്‍ വെച്ച് പ്രകാശന്റെ ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രകാശനെ ആക്രമിക്കാന്‍ അക്രമിസംഘം എത്തിയതെന്നു കരുതുന്നു
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ