കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റായി കരമന അഷ്‌റഫ് മൗലവിയെയും ജനറല്‍ സെക്രട്ടറിയായി പി അബ്ദുല്‍ ഹമീദിനെയും തിരഞ്ഞെടുത്തു. മലപ്പുറം പുത്തനത്താണിയില്‍ നടന്ന സ്റ്റേറ്റ് ജനറല്‍ അസംബ്ലിയില്‍ വച്ചാണു തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം ജില്ലയിലെ പൂന്തുറ സ്വദേശിയാണ് അഷ്‌റഫ് മൗലവി. വെല്ലൂര്‍ ഇസ്‌ലാമിയ കോളജില്‍ നിന്ന് ബാഖവി ബിരുദം നേടിയ അദ്ദേഹം സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു. മറ്റു ഭാരവാഹികളായി കെ എച്ച് നാസര്‍ (വൈസ് പ്രസിഡന്റ്), ടി കെ അബ്ദുസ്സമദ് (സെക്രട്ടറി), സി എ ഹാരിസ് (ഖജാഞ്ചി) എന്നിവരെയും തിരഞ്ഞെടുത്തു.
സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി സി അബ്ദുല്‍ ഹമീദ്, എം അബ്ദുസ്സമദ്, ടി അബ്ദുര്‍റഹ്മാന്‍ ബാഖവി, കെ കെ ഹുസൈര്‍, പ്രഫ. പി കോയ, കെ പി മുഹമ്മദ് അഷ്‌റഫ്, കെ മുഹമ്മദലി, സി പി മുഹമ്മദ് ബഷീര്‍, പി നൂറുല്‍ അമീന്‍, കെ സാദത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
വി പി നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് റിപോര്‍ട്ട് അവതരിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി കെ എം ശരീഫ്, നാഷനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ സമാപന പ്രസംഗം നടത്തി. ദേശീയ ഖജാഞ്ചി അഡ്വ. കെ പി മുഹമ്മദ് ഷരീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
ಕಾಮೆಂಟ್ಗಳಿಲ್ಲ:
ಕಾಮೆಂಟ್ ಪೋಸ್ಟ್ ಮಾಡಿ