ಶನಿವಾರ, ನವೆಂಬರ್ 27, 2010

യെദിയൂരപ്പയുടെ അഴിമതിക്കെതിരേ എസ്.ഡി.പി.ഐ പ്രക്ഷോഭം

മംഗലാപുരം: മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും കേന്ദ്രമന്ത്രിമാരുടെയും അഴിമതിക്കെതിരേ എസ്.ഡി.പി.ഐ ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ആരെ പിന്തുണക്കരുത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രൂപത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്ന് എസ്.ഡി.പി.ഐ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സി എം അബ്്ദുല്‍ സലീല്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷവും യെദ്യൂരപ്പയെ പിന്തുണക്കുന്ന മതനേതാക്കളെ തുറന്നു കാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതികളുടെ ബാഹുല്യം കൊണ്ട് സ്വയം പ്രതിരോധിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് യെദ്യൂരപ്പയെന്ന് എസ്.ഡി.പി.ഐ ദക്ഷിണ കന്നഡ ജില്ലാ വൈസ് പ്രസിഡന്റ് അല്‍ഫോണ്‍സ് ഫ്രാങ്കോ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരില്‍പ്പെട്ടവരുടെ അഴിമതി കാരണം സംസ്ഥാനത്തിന്റെ പ്രതിഛായ തന്നെ തകര്‍ന്നിരിക്കുകയാണെന്ന് ഗവര്‍ണര്‍ക്കുള്ള മെമ്മോറാണ്ടത്തില്‍ പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. അഴിമതി തുടച്ചുനീക്കാന്‍ പ്രത്യേക ബില്ല് കൊണ്ടുവരണമെന്നും യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ സാദത്ത് അധ്യക്ഷം വഹിച്ചു.
എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സലീം ഗുരുവായനകെരെ,  എസ്.ഡി.പി.ഐ ബണ്ട്വാള്‍ സെക്രട്ടറി യൂസഫ് അലാഡ്ക, റിയാസ് ബി.സി റോഡ്, ബണ്ട്വാള്‍ നാഗരിക ഹിഹരക്ഷണ സമിതി പ്രസിഡന്റ് സുബ്രഹ്്മണ്യ ഭട്ട്, രാമണ്ണ റായ് ക്രിഷ്ണപ്പ സുന്നാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ