ಗುರುವಾರ, ಮಾರ್ಚ್ 24, 2011

എസ്.ഡി.പി.ഐ: വേങ്ങരയില്‍ മജീദ് ഫൈസി; കരുനാഗപ്പള്ളിയില്‍ നാസറുദ്ദീന്‍ എളമരം

Nasruddin Elamaram
Nasruddin Elamaram
Abdul Majeed Faizy
Abdul Majeed Faizy
മലപ്പുറം: എസ്.ഡി.പി.ഐ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ദേശീയ ജന.സെക്രട്ടറി എ സഈദ് ഇന്നലെ മലപ്പുറത്താണ് രണ്ടാംഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ സംസ്ഥാന ജന. സെക്രട്ടറി പി എ മജീദ് ഫൈസി മല്‍സരിക്കും. ദേശീയ സമിതിയംഗം നാസറുദ്ദീന്‍എളമരം  കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ജനവിധി തേടും. പട്ടാമ്പിയില്‍ ദേശീയ സമിതിയംഗം ഡോ. കെ എം അഷ്‌റഫ് ആണ്  മല്‍സരിക്കുക. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി എ നൂര്‍ജഹാനാണ് ജനവിധി തേടുന്നത്. കൊല്ലത്ത് സംസ്ഥാന സമിതിയംഗം എ എ ഷാഫി മല്‍സരിക്കും. കാസര്‍ഗോഡ് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി എ എച്ച് മുനീര്‍ മല്‍സരിക്കും.
മട്ടന്നൂര്‍: അഡ്വ. ഷബീര്‍ കെ സി, കല്‍പ്പറ്റ: ജില്ലാ കമ്മിറ്റിയംഗം പി ജമീല, കൊടുവള്ളി: ജില്ലാ വൈസ് പ്രസിഡന്റ് എം ടി അബുഹാജി, ബാലുശ്ശേരി: ജില്ലാ കമ്മിറ്റിയംഗം ഭദ്രന്‍ ചേളന്നൂര്‍, ബേപ്പൂര്‍: ജില്ലാ സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവരാണ് മല്‍സരിക്കുന്നത്.
മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ പി കെ യഹിയ തങ്ങള്‍, മഞ്ചേരിയില്‍ ജില്ലാ ജന.സെക്രട്ടറി നീലാമ്പ്ര ജലീല്‍, മലപ്പുറത്ത് ജില്ലാ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, തിരൂരില്‍ ജില്ലാ സെക്രട്ടറി എ കെ മജീദ് മാസ്റ്റര്‍, മങ്കടയില്‍ ഡോ. സി എച്ച് ആഷിഷ്, തവനൂരില്‍ പി നൂറുല്‍ ഹഖ് എന്നിവര്‍ ജനവിധി തേടും.
ഗുരുവായൂര്‍: അഷ്‌റഫ് വടക്കൂട്ട്.
എറണാകുളം ജില്ലയിലെ കളമശ്ശേരി : പി എ മുഹമ്മദ് അസ്്‌ലം(ജില്ലാ പ്രസിഡന്റ്), കോതമംഗലം: ഷൈന്‍മുഹമ്മദ് (ജില്ലാ സെക്രട്ടറി), കൊച്ചി: എം എ യൂസുഫ് മുഫ്തി.
ഇടുക്കി ജില്ലയിലെ  പീരുമേട: പി എസ് മധു(ജില്ലാ പ്രസിഡന്റ്), ഉടുമ്പന്‍ ചോല: മുഹമ്മദ് ഷറഫുദ്ദീന്‍(ജില്ലാ ജന.സെക്രട്ടറി), തൊടുപുഴ : നജീബ് എം എ(ജില്ലാ സെക്രട്ടറി), ദേവികുളം: വി എ രാജു, കോട്ടയം പൂഞ്ഞാര്‍: വി എം സുലൈമാന്‍ മൗലവി(ജില്ലാ ഖജാഞ്ചി), ആലപ്പുഴ ജില്ല ഹരിപ്പാട് :വേണുചെന്നിത്തല, അരൂര്‍: കെ ടി ജയപ്രകാശ് (മണ്ഡലം ജന.സെക്രട്ടറി).
തിരുവനന്തപുരം ജില്ല നെയ്യാറ്റിന്‍കര: തളിയില്‍ വനജന്‍(ജില്ലാ കമ്മിറ്റിയംഗം), കോവളം: നിസാം മണക്കാട്ട്(ജില്ലാ ഖജാഞ്ചി), അരുവിക്കര: കരകുളം സത്യകുമാര്‍(സ്വതന്ത്രന്‍),കഴക്കൂട്ടം: എം എ ജലീല്‍(മണ്ഡലം പ്രസിഡന്റ്) എന്നിവര്‍ മല്‍സരിക്കും. 33പേരുടെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ എ സഈദിനോടൊപ്പം പാര്‍ലിമെന്ററി ബോര്‍ഡംഗം പി കെ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി വി ടി ഇഖ്‌റാമുല്‍ ഹഖ്് പങ്കെടുത്തു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ