ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 03, 2010

ഇന്ത്യയിലേക്ക് ഇനിയൊരിക്കലും വരാനുദ്ദേശിക്കുന്നില്ല: മുശര്‍റഫ്

Pervez Musharraf ഇന്ത്യയിലേക്ക് ഇനിയൊരിക്കലും വരാനുദ്ദേശിക്കുന്നില്ല: മുശര്‍റഫ്  താന്‍ ഇന്ത്യയിലേക്ക് ഇനിയൊരിക്കലും വരാനുദ്ദേശിക്കുന്നില്ലെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ്്. ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നിഷേധിച്ചതിനു പിന്നാലെയാണ് മുശര്‍റഫ് ഇങ്ങനെ പ്രസ്താവിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന്റെ മുഖ്യ ആസൂത്രകന്‍ താനാണെന്ന് ഇന്ത്യ കരുതുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ നിരാശ വെളിപ്പെടുത്താന്‍ വാക്കുകളില്ലെന്നും പ്രതീക്ഷകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നശിപ്പിച്ചെന്നും ഇന്ത്യക്ക് എന്നെ അഭിമുഖീകരിക്കാന്‍ പ്രയാസം നേരിടുന്നുണ്ടെന്നാണ് ഈ പ്രവൃത്തി കാണുമ്പോള്‍ ചിന്തിക്കുന്നതെന്നും മുശര്‍റഫ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അടന്‍ ബിഹാരി വാജ് പേയിയേയും ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനേയും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം കണ്ടിരുന്നെന്നും, യുദ്ധത്തിന് പ്രേരണ നല്‍കിയതില്‍ തനിക്ക് പങ്കില്ലെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഈ കുടിക്കാഴ്ച്ച ഇടയാക്കിയതെന്നും പാക് പ്രസിഡന്റ് വ്യക്തമാക്കി. ഞാനര്‍ത്ഥമാക്കുന്നത് ഇതൊരു നിസ്സാരകാരണമാണ്. എല്ലാ സമീപനങ്ങളും കാണിക്കുന്നത് പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു എന്നാണ്. കാര്‍ഗിലാണ് വിഷയമെങ്കില്‍ എന്തിനാണ് മൂന്നു തവണ ഇന്ത്യയില്‍ വരുവാന്‍ അനുമതി തന്നതെന്നും അദ്ദേഹം ചോദിച്ചു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ